kuthira
വേലൂർ ദേശകുതിരയുടെ വരവ്

എരുമപ്പെട്ടി: ചരിത്രപ്രസിദ്ധമായ വേലൂർ മണിമലർക്കാവ് കുതിരവേലയ്ക്ക് തുടക്കം. വേലൂർ ദേശക്കുതിരയ്ക്ക് തല കൊളുത്തിതോടെയാണ് നാദവർണ്ണ വിസ്മയം പെയ്തിറങ്ങുന്ന വേലയ്ക്ക് ആരംഭമായത്. മൂന്ന് ദിവസങ്ങളിലായാണ് കുതിര വേല നടക്കുന്നത്. ഇന്നലെ നടന്ന അശ്വതി വേലയിൽ വേലൂർ ദേശ തിരികുതിരയും, അമ്പല തിരികുതിരയും, കുട്ടി കുതിരകളടക്കം അഞ്ച് കുതിരകളാണ് ക്ഷേത്രത്തിലെത്തിയത്. കാളി, മൂക്കൻ ചാത്തൻ, കാള, പൂതൻ തുടങ്ങിയ അവകാശവേലകളും ദേശക്കുതിരയെ അനുഗമിച്ചു. മേളം, ശിങ്കാരിമേളം, പൂക്കാവടി എന്നിവ കുതിര വരവിന് അകമ്പടിയായി. ഇന്ന് നടക്കുന്ന ഭരണി വേലയിൽ വിവിധ ദേശ കുതിരകളും, ഉത്സാവാഘോഷ കമ്മിറ്റി കുതിരകളും ക്ഷേത്രത്തിലെത്തി. പ്രസിദ്ധമായ അരിപ്പറമേളവും അരിത്താലവും ഭക്തി നിർഭരമായ ചടങ്ങുകളോടെ നടക്കും.