കൊടുങ്ങല്ലൂർ: കേരള സർവീസ് പെൻഷണേഴ്സ് യൂണിയൻ ബ്ലോക്ക് വനിതാ സബ് കമ്മിറ്റി വനിതാ സെമിനാർ സംഘടിച്ചു. വനിതാ സബ് കമ്മിറ്റി ജില്ല്ലാ കൺവീനർ എം. തുളസി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് എം.എ. ശാന്ത ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ വൈസ് പ്രസിഡന്റ് എം. രാഗിണി ജല, ഊർജ സംരക്ഷണം എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി. കൊടുങ്ങല്ലൂർ താലൂക്കാശുപത്രിയിലെ പെയിൻ ആൻഡ് പാലിയേറ്റീവ് വിഭാഗം കമ്മ്യൂണിറ്റി നഴ്സ് സി.വി. മെറ്റിയെ ചടങ്ങിൽ ആദരിച്ചു, പ്രാെഫ.എം. രാമചന്ദ്രൻ, എൻ.എ. കുഞ്ഞുമൊയ്തീൻ, പി.എ. ഫൗസിയ, വി.എസ്. പ്രീതി, ബ്ലോക്ക് വനിതാ വേദി കൺവീനർ പ്രൊഫ.കെ. അജിത, സി.സി. വത്സല തുടങ്ങിയവർ സംസാരിച്ചു.