പാവറട്ടി: ചിറ്റാട്ടുകര സഹകരണ ബാങ്കിന്റെ ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി ലോഗോ പ്രകാശനം ചെയ്തു. ബാങ്ക് പ്രവർത്തനമാരംഭിച്ച മാർച്ച് 18 മുതൽ രണ്ടു മാസം നീളുന്ന ആഘോഷ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ശതാബ്ദി ആഘോഷ സ്മാരക മന്ദിരമായി ബാങ്ക് ഹെഡ് ഓഫീസ് പുതുക്കി ആധുനീകരീതിയിൽ നിർമ്മിക്കും.

ലോഗോ പ്രകാശനം സഹകരണ വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് ജിയോ ഫോക്‌സ് അദ്ധ്യക്ഷനായി. പ്രോഗ്രാം കമ്മിറ്റി കൺവീനർ പി.ജി. സുബിദാസ്, ഭരണ സമിതി അംഗങ്ങളായ ഷാജി കാക്കശ്ശേരി, പി.എം. ജോസഫ്, അബ്ദുൾ ഹക്കീം, അശോകൻ മുക്കോല, സെക്രട്ടറി പോളിഡേവിഡ്, ആഘോഷക്കമ്മിറ്റി കൺവീനർമാരായ സി.എഫ്. രാജൻ, സി.എ. റോയ്, എ.പി. ജോയ്‌സൺ എന്നിവർ പ്രസംഗിച്ചു.