വടക്കാഞ്ചേരി: കുശലം പറഞ്ഞ് മന്ത്രി വി.എസ്. സുനിൽകുമാർ പഞ്ചവർണ്ണതത്തയെ കൈയ്യിലെടുത്തു. ഉത്രാളിക്കാവ് പൂരം അഖിലേന്ത്യ പ്രദർശനം കാണാനെത്തിയതായിരുന്നു മന്ത്രി. പുതിയ കാഴ്ചകളാണ് ഓരോ വർഷത്തെയും പ്രദർശനത്തിലുള്ളതെന്ന് മന്ത്രി പറഞ്ഞു. പ്രദർശന കമ്മറ്റി ഭാരവാഹികളായ എം.ആർ. അനൂപ് കിഷോർ, എം.ആർ. സോമനാരായണൻ, അജിത്കുമാർ മല്ലയ്യ, സി.എ. ശങ്കരൻ കുട്ടി എന്നിവരും മന്ത്രിക്കൊപ്പം എത്തിയിരുന്നു.

പ്രദർശനം നാല് വരെ നീട്ടി
വടക്കാഞ്ചേരി: ജനങ്ങളുടെ അഭിപ്രായങ്ങൾ കണക്കിലെടുത്ത് ഉത്രാളിക്കാവ് പൂരം അഖിലേന്ത്യ പ്രദർശനം മാർച്ച് 4 വരെ നീട്ടിയതായി സംഘാടകർ അറിയിച്ചു.