പുതുക്കാട്: രാപ്പാൾ രൂപലേഖ തീയറ്റേഴ്‌സ് ആൻഡ് സോഷ്യൽ മൂവ്‌മെന്റ്‌സിന്റെ പുതിയ നാടകമായ തട്ടകത്തമ്മ മാർച്ച് നാലിന് വൈകിട്ട് 7.30ന് രാപ്പാൾ ശ്രീകൃഷ്ണപുരം ക്ഷേത്രം ഉത്സവത്തോട് അനുബന്ധിച്ച് അഗ്രശാലയിൽ അരങ്ങേറും. 50 വർഷത്തിൽ അധികമായി പ്രവർത്തിക്കുന്ന രൂപലേഖയുടെ ആഭിമുഖ്യത്തിൽ 30ഓളം നാടകങ്ങളാണ് രാപ്പാളിൽ അരങ്ങിലെത്തിച്ചത്. പുതിയ നാടകത്തിലെ പ്രവർത്തകർ ഭൂരിഭാഗവും പ്രദേശവാസികൾ തന്നെയാണ്. 50 ഓളം പേരാണ് നാടകത്തിനു വേണ്ടി അരങ്ങിലെത്തുക.