hospital
വെറ്റിലപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രം

ചാലക്കുടി : സംസ്ഥാന ആരോഗ്യ വകുപ്പ് ഏർപ്പെടുത്തിയ ജില്ലയിലെ ഏറ്റവും മികച്ച പുസ്‌കാരത്തിനുള്ള അവാർഡ് വെറ്റിലപ്പാറയ്ക്ക് ലഭിച്ചു. രണ്ടു ലക്ഷം രൂപയുടെ അവാർഡാണ് വെറ്റിലപ്പാറ ഗവ. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് ലഭിക്കുക. ഡോ. ഷിജിൻ, ഡോ. ഷിൽജോ എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ടു വർഷമായി നടന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിത്. അതിരപ്പിള്ളി പഞ്ചായത്ത്, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ സഹകരണവും ആശുപത്രിക്ക് ലഭിച്ചിരുന്നു.