തൃശൂർ: കുന്നംകുളം എം.എൽ.എയും മന്ത്രിയുമായ എ.സി മൊയ്തീന്റെ 2019 -20 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും കടവല്ലൂർ പഞ്ചായത്ത് സ്റ്റേഡിയത്തിന്റെ ഒന്നാം ഘട്ട നിർമ്മാണത്തിനായി 30.10 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി എ.സി മൊയ്തീൻ അറിയിച്ചു. എരുമപ്പെട്ടി പഞ്ചായത്ത് പാരാത്തുകുളം -തൃക്കണപതിയാരം റോഡ് ടാറിംഗ് 22 ലക്ഷം, കടവല്ലൂർ പുതിയഞ്ചേരി നക്ഷത്ര ക്ലബ് റോഡ് സൈഡ് കെട്ടി ടാറിംഗ് 20 ലക്ഷം ഫണ്ട് അനുവദിച്ചിട്ടുണ്ട്. ഇതോടെ ഈ സാമ്പത്തിക വർഷത്തെ ആസ്തി വികസന പദ്ധതിയിൽ മൊത്തം 5 കോടി രൂപയുടെ പദ്ധതികൾ അനുവദിച്ചതായി മന്ത്രി അറിയിച്ചു.
മറ്റ് ഫണ്ടുകൾ ഇങ്ങനെ
കടവല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ അനോന്യം നടത്തുന്നതിന് ഹാൾ നിർമ്മാണം 15 ലക്ഷം
എരുമപ്പെട്ടി കരിയന്നൂർ - കാവിൽപട്ടം റോഡ് ടാറിംഗ് 21 ലക്ഷം
കുന്നംകുളം നഗരസഭ ആര്യംപാടം കോളനി -വലിയപറമ്പ് റോഡ് ടാറിംഗ് 12 ലക്ഷം
വേലൂർ പഞ്ചായത്ത് പഴവൂർ -കുണ്ടുകാട് റോഡ് ടാറിംഗ് 16 ലക്ഷം
വേലൂർ ഞാറേക്കാട് റോഡ് മെറ്റലിംഗ്, ടാറിംഗ് 10 ലക്ഷം