മണലൂർ : മണലൂർ പുത്തനങ്ങാടി , ബണ്ട് പരിസരങ്ങളിൽ കുടിവെള്ളം കിട്ടാതെയായിട്ട് ഒരു മാസം. അമൃതം പദ്ധതി പ്രകാരം പൈപ്പ് ഇടുന്നതിന് റോഡ് വെട്ടിപ്പൊളിക്കുന്നതിനിടയിൽ നിലവിലുള്ള മെയിൻ പൈപ്പ് പൊട്ടിയതിനെ തുടർന്നാണ് വിതരണം നിറുത്തിയത്. കേടായ പൈപ്പ് പലപ്പോഴായും മാറ്റി സ്ഥാപിച്ചിട്ടും ഇന്നലെ വരെ ജലവിതരണം ശരിയായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. തീരദേശ പ്രദേശമായതിനാൽ ഇവിടുത്തെ ആളുകൾ വാട്ടർ അതോറിറ്റിയെയാണ് ആശ്രയിക്കുന്നത്. വാട്ടർ അതോറിറ്റി അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും ഇതുവരെ ഇതിനൊരു പരിഹാരമായിട്ടില്ല. അധികൃതരുടെ അനാസ്ഥയ്ക്കെതിരെ ഓട്ടോ തൊഴിലാളികളും പ്രതിഷേധവുമായി രംഗത്തെത്തി..