കോടാലി: കടമ്പോട് നീരാട്ടുകുഴിക്കുന്നിൽ തീപിടിച്ചത് സമീപവാസികളിൽ പരിഭ്രാന്തി പരത്തി. ഇന്നലെ നാലരയോടെയാണ് കുന്നിലെ പൊന്തക്കാട്ടിൽ തീ പടരുന്നത് കണ്ടത്. പുതുക്കാട് നിന്ന് എത്തിയ അഗ്‌നിശമന സേനയും നാട്ടുകാരും ചേർന്ന് തീ അണച്ചു. ജനവാസകേന്ദ്രത്തിലേക്ക് തീ പടരാതിരുന്നത് വലിയ അപകടം ഒഴിവായി. തീ അണക്കാൻ വെള്ളം കിട്ടാതിരുന്നതിനാൽ നാട്ടുകാരുടെ സഹായത്തോടെ ബക്കറ്റിൽ വെള്ളം എത്തിച്ചു കൊടുത്തു. പുതുക്കാട് അസിസ്റ്റൻസ് സ്‌റ്റേഷൻ ഓഫിസർ രാജു സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലാണ് തീ അണച്ചത്.