sandhya
സന്ധ്യ

മാള: പരനാട്ടുകുന്നിൽ വീട്ടമ്മയെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. കല്ലിക്കാട് ജോയ് എന്ന വേണുവിന്റെ ഭാര്യ സന്ധ്യ (45) ആണ് മരിച്ചത്. ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് സംഭവം. വീടിന്റെ പുറകുവശത്തെ കുളിമുറിയിൽ വച്ചാണ് തീ കൊളുത്തിയിരിക്കുന്നത്. തീ കൊളുത്തിയ ശേഷം പുറത്തേക്ക് വന്നപ്പോൾ പരിസരവാസികളാണ് കണ്ട് പൊലീസിനെ അറിയിച്ചത്. സാമ്പത്തിക പ്രയാസമാണ് കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്. മാള എസ്.ഐ. എൻ.വി.ദാസന്റെ നേതൃത്വത്തിൽ മേൽനടപടികൾ സ്വീകരിച്ചു. ഇന്ന് പോസ്റ്റ്‌മോർട്ടം നടപടികൾ നടക്കും. സംസ്‌കാരം മാർച്ച് ഒന്നിന് ഉച്ചയ്ക്ക് ഒരു മണിക്ക് കൊരട്ടി ക്രിമിറ്റോറിയത്തിൽ. മക്കൾ: അക്ഷയ്, അങ്കിത.