അന്തിക്കാട്: അന്തിക്കാട് പഞ്ചായത്തിലെ ലൈഫ് മിഷനിലൂടെ പണിതുയർത്തിയ വീടുകളുടെ പൂർത്തീകരണ ചടങ്ങ് അന്തിക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ.വി ശ്രീവത്സൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രാധിക മുകുന്ദൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർമാരായ എ.ബി ബാബു, സരിത സുരേഷ്, സുമ സന്തോഷ്, ബ്ലോക്ക് മെമ്പർ ശോഭന ടീച്ചർ എന്നിവർ പങ്കെടുത്തു...