meeting
ചാലക്കുടിയിൽ നടന്ന പോൾ ഡേവിസിന്റെ യാത്രഅയപ്പ് സമ്മേളനം ബെന്നി ബെഹന്നാൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

ചാലക്കുടി: കേരളത്തിലെ ഏറ്റവും വലിയ ഫോഴ്‌സ് റവന്യു വകുപ്പ് ജീവനക്കാരാണെന്ന് ജോസ് കെ.മാണി എം.പി. കേരള റവന്യൂ വില്ലേജ് സർവീസ് ഓർഗനൈസേഷൻ സ്ഥാപക നേതാവും സംസ്ഥാന ജനറൽ സെക്രട്ടറിയുമായ പോൾ ഡേവീസിന്റെ യാത്രഅയപ്പു സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനജീവിതവുമായി ഇത്രയും ഇഴകിച്ചേർന്നു കിടന്ന മറ്റൊരു വകുപ്പും കേരളത്തിലില്ലെന്നും ജോസ് കെ.മാണി പറഞ്ഞു. പലകാലഘട്ടങ്ങളുലായി കെ.എം.മാണി റവന്യു വകുപ്പിൽ സുപ്രധാനമായ നിരവധി പരിഷ്‌കാരങ്ങൾ നടപ്പാക്കി. പൊതു ജനങ്ങൾക്കും ജീവനക്കാർക്കും ഗുണകരമായ മാറ്റങ്ങൾ സംഭവിച്ച ഇത്തരം തീരുമാനങ്ങളുടെ പിന്നിൽ പോളി ഡേവിസ് നിർണായകമായ പങ്കുവഹിച്ചു അദ്ദേഹം കൂട്ടിച്ചേർത്തു. വിരമിക്കുന്ന പോളി ഡേവിസിനുള്ള സംഘടനയുടെ ഉപഹാരം ജോസ് കെ.മാണി സമ്മാനിച്ചു. ഗോപാലകൃഷ്ണ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ബെന്നി ബെഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് പേരയം ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ബി.ഡി. ദേവസ്സി എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ജോസ് കെ.മാണി എം.പി. വിരമിക്കുന്ന സംസ്ഥാന ജന.സെക്രട്ടറി പോൾ ഡേവീസിനുള്ള ഉപഹാരവും സമർപ്പിച്ചു. നഗരസഭാ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ, നഗരസഭാ കൗൺസിലർ വി.ജെ. ജോജി, അഡീഷണൽ സെക്രട്ടറി ബോബി ആന്റണി, എ.ഡി.എം:റെജി പി.ജോസഫ്, ചാലക്കുടി തഹസിൽദാർ ഇ.എൻ. രാജു തുടങ്ങിയവർ സംസാരിച്ചു.