കയ്പമംഗലം: ചെന്ത്രാപ്പിന്നിയിൽ രണ്ട് പേർക്ക് നായയുടെ കടിയേറ്റു. ഹൈസ്‌കൂൾ റോഡ് പൊന്നറ രാജൻ ഭാര്യ ഓമന (47), പറശ്ശേരി രാമകൃഷ്ണൻ മകൻ സുനിൽ (49) എന്നിവർക്കാണ് നായയുടെ കടിയേറ്റത്. ഇവർ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ വൈകീട്ട് ആറയോടെയായിരുന്നു സംഭവം. സുനിലിന് കൈയിലാണ് കടിയേറ്റത്. കൈയിലും, കാലിനും പരിക്കേറ്റ ഓമനയെ പിന്നീട് തൃശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ ഒരാഴ്ച മുമ്പ് എടത്തിരുത്തിയിൽ അദ്ധ്യാപിക ഉൾപ്പെടെ മൂന്ന് സ്ത്രീകൾക്ക് തെരുവ് നായയുടെ ആക്രമണത്തിൽ കടിയേറ്റിരുന്നു.