ചിറയിൻകീഴ്: പെരുങ്ങുഴി വണികവൈശ്യ ശ്രീമുത്താരമ്മൻ ക്ഷേത്രത്തിലെ തിരു അമ്മൻകൊട മഹോത്സവം ആരംഭിച്ചു.19ന് സമാപിക്കും.ക്ഷേത്രത്തിലെ പതിവ് പൂജകൾക്ക് പുറമെ ഇന്ന് രാവിലെ 5.30ന് ഗണപതിഹോമം, 7ന് സമൂഹ മൃത്യുഞ്ജയം, 9ന് കലശപൂജ, 10ന് കലശാഭിഷേകം, 11.30ന് അന്നദാനം, വൈകന്നേരം 4.30ന് വേദരത്‌ന വൈശ്യ പ്രതിഭ പുരസ്‌കാര ജേതാവ് അനിൽ ബ്രഹ്മ പോറ്റി നയിക്കുന്ന ആത്മീയ പ്രഭാഷണം,5ന് ഭഗവതി സേവ, രാത്രി 7ന് മാടൻ തമ്പുരാന് വിശേഷാൽ പൂജ, 18ന് രാവിലെ 5.30ന് ഗണപതിഹോമം, 8.30ന് വിൽപ്പാട്ട്, 10.30ന് വിവിധ ക്ഷേത്രങ്ങളിൽ നിന്നും കൊണ്ടു വരുന്ന പുണ്യതീർത്ഥം ക്ഷേത്രത്തിൽ പ്രവേശിക്കു,11ന് സമൂഹസദ്യ, ഉച്ചയ്ക്ക് 1ന് കരമെഴുന്നള്ളത്ത്, വൈകിട്ട് 3ന് ഗാനമേള, 6ന് കുത്തിയോട്ടം, താലപ്പൊലി, രാത്രി 9.30ന് വലിയപടുക്ക, 10.30ന് തിരുവനന്തപുരം ആവണി തീയേറ്റേഴ്‌സ് അവതരിപ്പിക്കുന്ന കാക്കാരിശ്ശി നാടകം പകർന്നാട്ട പകിട്ട്, 19ന് വെളുപ്പിന് 3ന് മുത്തുച്ചൊരിച്ചിൽ, 3.30ന് ദിക്ക് ബലി, രാവിലെ 7ന് സമൂഹ പൊങ്കാലയും മഞ്ഞനീരാട്ടും, 8ന് പ്രഭാത ഭക്ഷണം, 9ന് പൊങ്കാല നിവേദ്യം, 10ന് ഗുരുസി എന്നിവ നടക്കും.