uit

വിതുര: തൊളിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന യു.എെ.ടിക്ക് ഒടുവിൽ ശാപമോക്ഷമാകുന്നു. സ്വന്തമായി മന്ദിരം നിർമ്മിക്കുന്നതിനായി എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 1കോടി രൂപ, ജില്ലാ പഞ്ചായത്ത് 30ലക്ഷം, തൊളിക്കോട് പഞ്ചായത്ത് 20 ലക്ഷം വീതമാണ് അനുവദിച്ചത്. യു.എെ.ടിയുടെ നിലവിലുള്ള അവസ്ഥ പരിതാപകരമാണ്. അധികൃതരുടെ അവഗണനയും, അനാസ്ഥയും നിമിത്തം വർഷങ്ങളായി യു.എെ.ടി ശോചനീയാവസ്ഥയിലായിരുന്നു. രണ്ട് വർഷം മുൻപാണ് ഇൗ വിദ്യാഭ്യാസകേന്ദ്രം തൊളിക്കോട്ട് പ്രവർത്തനം ആരംഭിച്ചത്. തൊളിക്കോട് ഇലക്ട്രിക് സിറ്റി ഒാഫീസിനോടനുബന്ധമായ കുടുസുമുറികളിലാണ് ഇൗ ഉന്നത പഠനകേന്ദ്രം പ്രവർത്തിക്കുന്നത്. തുടക്കത്തിൽ മുപ്പതോളം വിദ്യാർത്ഥികളാണുണ്ടായിരുന്നത്. ഇപ്പോൾ വിദ്യാർത്ഥികളുടെ എണ്ണം 169 കടന്നു. ബി.എസ്.സി കംപ്യൂട്ടർസയൻസ്, ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ എന്നീ കോഴ്സുകളാണ് കേരളയൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ഇവിടെ നടത്തുന്നത്. സ്വന്തമായി കെട്ടിടം ഇല്ലാത്തതുമൂലം തൊളിക്കോട് പഞ്ചായത്ത് വക സാംസ്കാരിക നിലയത്തിലാണ് ഇൗ വിദ്യാകേന്ദ്രം പ്രവർത്തിക്കുന്നത്. കാലപ്പഴക്കം ചെന്ന കെട്ടിടമായതിനാൽ മഴയത്ത് ചോർന്നൊലിക്കും. സ്ഥാപനത്തിന്റെ ദുസ്ഥിതിക്കെതിരെ വിദ്യാർത്ഥികൾ ബന്ധപ്പെട്ടവരെ സമീപിച്ചെങ്കിലും നിരാശയായിരുന്ന ഫലം. ഇതിനിടയിൽ ഇൗ കേന്ദ്രത്തെ മറ്റാരു സ്ഥലത്തേക്ക് മാറ്റുവാൻ ശ്രമിക്കുന്നതായും ആരേപണം ഉയർന്നിരുന്നു. ഇതിനെതിരെ നാട്ടുകാർ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. യു.എെ.ടിക്ക് പുതിയ കെട്ടിടം നിർമിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികളും, രക്ഷകർത്താക്കളും തൊളിക്കോട് പഞ്ചായത്തും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധുവിന് നിവേദനം നൽകിയിരുന്നു. ഇതിനെ തുടർന്നാണ് ഫണ്ട് അനുവദിച്ചത്.