ചിറയിൻകീഴ്:അഴൂർ വാറുവിളാകം ഭഗവതി ക്ഷേത്രത്തിലെ കുംഭം അനിഴം മഹോത്സവം തുടങ്ങി.16ന് സമാപിക്കും.ക്ഷേത്രത്തിലെ പതിവ് പൂജകൾക്ക് പുറമെ 12ന് രാത്രി 7.30ന് പുഷ്പാഭിഷേകം,8ന് മാലപ്പുറം,15ന് രാവിലെ 10ന് നാഗരൂട്ട്, 16ന് രാവിലെ 5.10ന് കുട്ടികളുടെ ഉരുൾ, 9ന് സമൂഹ പൊങ്കാല, ഉച്ചയ്ക്ക് 12.30ന് ലഘുഭക്ഷണം,വൈകിട്ട് 4ന് കുത്തിയോട്ടം,താലപ്പൊലി,ചെണ്ടമേളം,നാദസ്വരം,നാസിക്ഡോൾ,ശിങ്കാരി മേളം, പഞ്ചവാദ്യം,മുത്തുക്കുട,ഗജവീരൻ എന്നിവയോടെ അഴൂർ ഭഗവതി ക്ഷേത്രത്തിൽ നിന്നാരംഭിച്ച് താന്നിവിളാകം വഴി നിറപറ കുടിയിൽ നാഗരുനട ശ്രീഭുവനേശ്വരി ക്ഷേത്രം കുറ്റിക്കാട്ട്, ആറടിപാതവഴി മുന്നാറ്റുമുക്ക്,അഴൂർ ആറാട്ടു കടവ് വഴി ക്ഷേത്രത്തിലെത്തിച്ചേരുന്ന പുറത്തെഴുന്നള്ളത്ത് ഘോഷയാത്ര,രാത്രി 12ന് കൊടിയിറക്ക് എന്നിവ നടക്കും.ഉത്സവദിവസങ്ങളിൽ ഗണപതിഹോമം,ഭാഗവതപാരായണം,മൃത്യുഞ്ജയഹോമം,അന്നദാനം, ഭഗവതി സേവ എന്നിവ ഉണ്ടായിരിക്കും.