ചിറയിൻകീഴ്:എ.എം.എ.എസ്.സി സാഹിത്യ സദസിന്റെ രണ്ടാമത് പ്രതിമാസ പരിപാടി ഇന്ന് വൈകിട്ട് 5ന് നടക്കും. പുതുക്കരി എ.എം.എ.എസ്.സി ബിൽഡിംഗിൽ നടക്കുന്ന പരിപാടിയിൽ എന്റെ ഗ്രാമം വിഭാഗത്തിൽ ഭാഗീ അശോകൻ എഴുതിയ കഥ കേശവ ചരിതം വായന,തുടർന്ന് ചർച്ച,ഹരിതാ മനു കവിത അവതരണം, ഒ.എൻ.വിയുടെ ഭൂമിക്കൊരു ചരമഗീതം അവതരണം തുടർന്ന് ചർച്ച എന്നിവ നടക്കും.ചർച്ചയിൽ നോവലിസ്റ്റ് രാമചന്ദ്രൻ കരവാരം,കവിയും ചെറുകഥാ കൃത്തുമായി കെ.രാജചന്ദ്രൻ എന്നിവർ പങ്കെടുക്കും.