mla

ആര്യനാട്: ആര്യനാട് ഗ്രാമ പഞ്ചായത്തിലെ തേവിയാരുകുന്ന് കമ്യൂണിറ്റി ഹാളിന്റെ ഉദ്ഘാടനവും എ.കെ. ആന്റണിയുടെ ഫണ്ട് 40 ലക്ഷം രൂപ വിനിയോഗിച്ച് പണിയുന്ന ഒന്നാം നിലയുടെ നിർമാണോദ്ഘാടനവും കെ.എസ്. ശബരീനാഥൻ എം.എൽ.എ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാമിലാബീഗം അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം വിജയകുമാരി, പഞ്ചായത്തംഗങ്ങളായ ജെ. യേശുദാസ്, വി. പ്രദീപ് കുമാർ, ഉൗരുമൂപ്പൻ തങ്കപ്പൻ കാണി, ആദിവാസി കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കൃഷ്ണൻ കാണി, പഞ്ചായത്ത് സെക്രട്ടറി എം.എസ്. സുധീരൻ, എസ്.ടി പ്രമോട്ടർ മഞ്ജു, ഷമീം, ഷിബുലാൽ, സുധാകരൻ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസർ എ. നാസർ എന്നിവർ സംസാരിച്ചു.