ചിറയിൻകീഴ്: ഗുരുദേവൻ അക്ഷര പ്രതിഷ്ഠ നടത്തിയ ചരിത്ര പ്രസിദ്ധമായ മുരുക്കുംപുഴ ശ്രീകാളകണ്ഠേശ്വരം ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും മകര ഉത്രം മഹോത്സവവും ആരംഭിച്ചു. 11ന് സമാപിക്കും.ഇന്ന് രാത്രി 9ന് ഭക്തിഗാനം,4ന് വൈകിട്ട് 6.45ന് കുന്നുംപാറ ക്ഷേത്രം സെക്രട്ടറി സ്വാമി ബോധി തീർ‌ത്ഥ നയിക്കുന്ന ആത്മീയ പ്രഭാഷണം,രാത്രി 9ന് ശ്രീകാളകണ്ഠേശ്വരം ക്ഷേത്ര സമിതിയുടെ നൃത്തനൃത്യങ്ങൾ,5ന് രാവിലെ 9.30ന് മൃത്യുഞ്ജയഹോമം,വൈകിട്ട് 6.45ന് ചവറ കൃഷ്ണായനം സ്വാതി നമ്പ്യാർ നയിക്കുന്ന പ്രഭാഷണം, 6ന് വൈകിട്ട് 6.45ന് തിരുവാതിരക്കളി,രാത്രി 7.15ന് വെങ്ങാനൂർ ഗോപകുമാർ നയിക്കുന്ന പ്രഭാഷണം, 7ന് വൈകിട്ട് 6.45ന് നീലകേശി ക്ഷേത്രം വൈസ് പ്രസിഡന്റ് ആർ‌.ജെ അനിൽകുമാർ നയിക്കുന്ന പ്രഭാഷണം, 8ന് വൈകിട്ട് 6.45ന് ഹിന്ദു ധർമവിദ്യാപീഠം ജില്ലാ ഓർഗനൈസർ യോഗാചാര്യ ചന്ദ്രനാഥ് നയിക്കുന്ന പ്രഭാഷണം, 9ന് വൈകിട്ട് 6.45ന് ആത്മീയ പ്രഭാഷണം, 10ന് രാവിലെ 10ന് പൊങ്കാല, ആലപ്പി വിജയൻ നയിക്കുന്ന ഭക്തിഗാനാമൃതം, ഉച്ചയ്ക്ക് 12.30ന് ഉത്സവസദ്യ,വൈകിട്ട് 6.45ന് ഡോ.ബി.സീരപാണി നയിക്കുന്ന പ്രഭാഷണം,രാത്രി 10ന് നൃത്തനൃത്യങ്ങൾ, 12.30ന് പള്ളിവേട്ട, 11ന് വൈകിട്ട് 6ന് ആറാട്ടുകടവിൽ നിന്നും നീരാടി വിവിധ സ്ഥലങ്ങൾ ചുറ്റി ക്ഷേത്ര സന്നിധിയിലെത്തുന്ന ആറാട്ട് ഘോഷയാത്ര, രാത്രി 12ന് തൃക്കൊടിയിറക്ക് എന്നിവ നടക്കും.