ചിറയിൻകീഴ്: അഴൂർ മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി പെരുങ്ങുഴിയിലും നാലുമുക്കിലും അനുസ്മരണ യോഗം സംഘടിപ്പിച്ചു. യോഗം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ്. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കോൺഗ്രസ് നേതാക്കളായ അഴൂർ വിജയൻ, കെ. ഓമന, മുട്ടപ്പലം സജിത്ത്, എ.ആർ. നിസാർ, എസ്.ജി. അനിൽകുമാർ, മാടൻവിള നൗഷാദ്, ഷാബുജാൻ, മധു പെരുങ്ങുഴി തുടങ്ങിയവർ പങ്കെടുത്തു. അനുസ്മരണത്തിന്റെ ഭാഗമായി ഗാന്ധിചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി.