കടയ്ക്കാവൂർ: കടയ്ക്കാവൂരിലെ പ്രധാന കവലകളിൽ സ്ഥാപിച്ചിരിക്കുന്ന സി.സി. ടി.വി കാമറകൾ പ്രവർത്തിച്ചിട്ട് മാസങ്ങളായി. കടയ്ക്കാവൂർ പൊലീസിന്റെ സഹകരണത്തോടെ വിഷൻ കടയ്ക്കാവൂർ എന്ന സംഘടനയാണ് ഇവ സ്ഥാപിച്ചത്. കറണ്ട് ചാർജും അറ്റകുറ്റപണികളും നാട്ടുകാരുടെ സഹായത്തോടെ വിഷൻ കടയ്ക്കാവൂരാണ് വഹിച്ചിരുന്നത്. പൗരസമിതിയുടെ നേതൃത്വത്തിൽ കാമറയുടെ പ്രവർത്തനങ്ങളും അറ്റകുറ്റപണികളും കടയ്ക്കാവൂരിലെ ഒൗവർ ടീം എന്ന സംഘടനയെ ഏൽപ്പിച്ചു. എന്നാൽ കറണ്ട് ബിൽ അടക്കാത്തതിനാൽ വീണ്ടും പ്രവർത്തനം നിലച്ചു. ഇപ്പോൾ കാമറയുടെ പ്രവർത്തനം പൂർണമായും നിലച്ച അവസ്ഥയാണ്.

കാമറ പ്രവർത്തിച്ചിരുന്ന സമയത്ത് ഒട്ടനവധി കേസുകൾ കാമറയുടെ സഹായത്തോടെ പൊലീസിന് തെളിയിക്കാൻ കഴിഞ്ഞിരുന്നു. അത് മാത്രമല്ല മോഷ്ടാക്കളുടെയും സാമൂഹ്യവിരുദ്ധരുടെയും ശല്യവും കുറഞ്ഞിരുന്നു.

നാട്ടിന് വളരെ ഉപയോഗപ്രദമായിരുന്നു കാമറകൾ അനവധി കേസുകൾ തെളിക്കാൻ കഴിഞ്ഞു ഇവ പ്രവർത്തന രഹിതമായതോടെ സാമൂഹ്യവിരുദ്ധരും തലപൊക്കിതുടങ്ങി. അടിയന്തരമായി പ്രവർത്തിപ്പിക്കാൻ അധികൃതർ ശ്രമിക്കണം.

--ബാബു ബി.ജെ.പി. കടയ്ക്കാവൂർ പഞ്ചായത്ത് സെക്രട്ടറി

കാമറകൾ പ്രവർത്തിച്ചിരുന്നത്

ചെക്കാലവിളാകം

മീരാൻകടവ്

ഓവർബ്രിഡ്ജ്

റെയിൽവെ സ്റ്റേഷൻ

പഞ്ചായത്താഫീസ്

പെരുങ്ങേറ്റ് ജംഗ്ഷൻ