പാലോട്: പേരയം ആയിരവല്ലി ക്ഷേത്രത്തിലെ ദേശീയ മഹോത്സവം ഫെബ്രുവരി 20 മുതൽ 26വരെ നടക്കുമെന്ന് ഭാരവാഹികളായ ജി. സുരേഷ് കുമാർ, പി.എം. മുരളീധരൻ നായർ, ജി. ചന്ദ്രമോഹനൻ നായർ, എൻ. ശിവൻകുട്ടി നായർ, പേരയം സുഭാഷ്, ഡി. മോഹനചന്ദ്രകുമാർ എന്നിവർ അറിയിച്ചു. 20-ാം തീയതി രാവിലെ 5.30 ന് ഗണപതിഹോമം, 6.30 ന് ഉഷപൂജ ,8 മുതൽ നിറപറ സമർപ്പണം, 10.30 ന് ഉച്ചപൂജ, 11.30 മുതൽ സമൂഹ സദ്യ. വൈകുന്നേരം 6.30ന് ദീപാരാധന, രാത്രി 7.45 ന് അത്താഴപൂജ, 8 മുതൽ നാടകം. 21ന് പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ വൈകുന്നേരം 5 ന് ഐശ്വര്യപൂജ ,8.30 ന് മൃത്യുഞ്ജയഹോമം തുടർന്ന് കോമഡി ദർബാർ. 22ന് പതിവ് ക്ഷേത്ര പൂജകൾക്ക് പുറമെ രാത്രി 8ന് നൃത്തസന്ധ്യ. 23ന് പതിവ് ക്ഷേത്ര പൂജകൾക്ക് പുറമെ രാത്രി 8 മുതൽ നാടകം. 24ന് പതിവ് ക്ഷേത്ര പൂജകൾക്ക് പുറമെ രാത്രി 8 മുതൽ നാടകം. 25ന് ക്ഷേത്ര പൂജകൾക്ക് പുറമേ 8 മുതൽ നിറപറ സമർപ്പണം, 6.30ന് ദീപാരാധന ,7.45 ന് അത്താഴപൂജ. 26ന് പതിവ് ക്ഷേത്ര പൂജകൾക്ക് പുറമെ 9 സമൂഹ പൊങ്കാല ,10 ന് നവകാഭിഷേകം, 10.30 ന് തുലാഭാരം, പിടിപ്പണം, 10.45 ന് നാഗരൂട്ട്, 11.30 മുതൽ സമൂഹസദ്യ. വൈകുന്നേരം 5 ന് ഉരുൾ, 6.30 ന് ദീപാരാധന 7.15ന് താലപ്പൊലി ഘോഷയാത്ര, 10.30 ന് നൃത്ത നാടകം.