ചിറയിൻകീഴ്: ശാർക്കര ദേവീക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ പൊങ്കാല 14ന് നടക്കും. വെള്ളിയാഴ്ച രാവിലെ 9.45ന് ക്ഷേത്ര തന്ത്രി തരണനല്ലൂർമന സജി ഗോവിന്ദൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ മേൽശാന്തി വടക്കേമഠത്തിൽ എസ്. രാജഗോപാലൻ പോറ്റി പണ്ഡാര അടുപ്പിലേക്ക് ദീപം പകരുന്നതോടെയാണ് പൊങ്കാലയ്‌ക്ക് തുടക്കം കുറിക്കുന്നത്. പൊങ്കാല സംബന്ധിച്ചുള്ള കാര്യങ്ങൾക്കായി ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് മേധാവികളുടെയും യോഗം ചേർന്നു.