prem

ചിറയിൻകീഴ്: ചിറയിൻകീഴ് പൗരാവലി ഏർപ്പെടുത്തിയ 2019ലെ പ്രേംനസീർ പുരസ്കാരം നെടുമുടിവേണുവിന് സമ്മാനിക്കും.

ശാർക്കരയിൽ ഇന്ന് നടക്കുന്ന പ്രേം നസീർ സ്മൃതി സായാഹ്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് ഏർപ്പെടുത്തിയിട്ടുള്ള 50,001 രൂപയും ആർട്ടിസ്റ്റ് ബി.ഡി ദത്തൻ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. സ്മൃതി സായാഹ്നം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. പ്രേംനസീർ അനുസ്മരണ കമ്മിറ്റി ചെയർമാൻ ആർ.സുഭാഷ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പ്രേംനസീർ പുരസ്കാരം മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥും ഡെപ്യൂട്ടി സ്പീക്കർ വി.ശശി പ്രശസ്തി പത്രവും നെടുമുടി വേണുവിന് സമ്മാനിക്കും. അടൂർ പ്രകാശ് എം.പി മുഖ്യപ്രഭാഷണം നടത്തും. ആനത്തലവട്ടം ആനന്ദൻ, ശരത് ചന്ദ്രപ്രസാദ്, എം.എൽ.എ മാരായ അഡ്വ.വി.ജോയി, ബി.സത്യൻ, ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഡീന എന്നിവർ കലാകാരന്മാരെ ആദരിക്കും. മുൻ എം.പി തലേക്കുന്നിൽ ബഷീർ, എസ്.ഭാസുര ചന്ദ്രൻ, സിനിമാ ടി.വി താരം ചിറയിൻകീഴ് അനീഷ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും. അഡ്വ.എ.ഷൈലജാബീഗം, ആർ.രാമു, അഡ്വ.ആർ.ശ്രീകണ്ഠൻ നായർ, എ.അൻസാർ, തോട്ടയ്ക്കാട് ശശി, അഡ്വ.എൻ.സായികുമാർ, എം.വി കനകദാസ്, ജി.ചന്ദ്രശേഖരൻ നായർ, മനോജ് ബി.ഇടമന, പുതുക്കരി പ്രസന്നൻ, പി.മുരളി, വി.വിജയകുമാർ, സി.രവീന്ദ്രൻ, അഡ്വ.രാജേഷ് ബി.നായർ, പി.മണികണ്ഠൻ, ആർ.സരിത, നസീഹ, ജി.വേണുഗോപാലൻ നായർ, സി.പി സുലേഖ, വി.ബേബി, ജി.വ്യാസൻ, ഡ‌ി.ശശികുമാർ തുടങ്ങിയവർ സംസാരിക്കും. പ്രേംനസീർ അനുസ്മരണ കമ്മിറ്റി ജനറൽ കൺവീനർ എസ്.വി അനിലാൽ സ്വാഗതവും കെ.ദിനേഷ് നന്ദിയും പറയും. പ്രോഗ്രാം കമ്മിറ്റി കൺവീനർ പഞ്ചമം സുരേഷിന്റെ സ്മൃതി ഗാനത്തോടെയാണ് ചടങ്ങുകൾ ആരംഭിക്കുക. കൊറിയോഗ്രാഫിക്ക് സംസ്ഥാന അവാർഡ് നേടിയ സജ്ന നജാമിനെ ആദരിക്കും. 4.30ന് വൈക്കം സാബു അവതരിപ്പിക്കുന്ന ഗാനമേള, രാത്രി 8ന് മെഗാഷോ എന്നിവയും നടക്കും.