ഒരു പാട്ടിലെ ഒറ്റ കണ്ണിറുക്കലിലൂടെ പ്രശസ്തിയുടെ പടവുകൾ കയറിയ പ്രിയ വാര്യരുടെ പുതിയ പരസ്യചിത്രത്തിനും ട്രോൾ മഴ. സമൂഹ മാദ്ധ്യമങ്ങളിലും ട്രോളുകൾ പറക്കുകയാണ്. അഡാർ ലൗവിലെ രണ്ടാമത്തെ ഗാനമായ ഫ്രീക്ക് പെണ്ണേ പുറത്തിറങ്ങിയപ്പോൾ ആരാധകർ വിമർശിച്ചിരുന്നു. നേരത്തെ മറ്റൊരു പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടപ്പോഴും പ്രിയക്കെതിരെ സമാനമായ പ്രതിഷേധമുണ്ടായിരുന്നു. അതേ രീതിയിൽ തന്നെയാണ് പ്രിയയുടെ പുതിയ പരസ്യത്തിന് നേരേയും ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
പ്രിയവാര്യർ അഭിനയിച്ച തെലുങ്ക് പരസ്യത്തിന് നേരെയും ഒരു വിഭാഗം തിരിഞ്ഞിരുന്നു. ഒമർ ലുലു സംവിധാനം ചെയ്ത അഡാർ ലൗവിലെ മാണിക്യാ മലരായ പൂവി എന്ന ഗാനത്തിലെ കണ്ണിറുക്കൽ രംഗമാണ് പ്രിയാ വാര്യരെ ആഗോള പ്രശസ്തിയിലേക്ക് ഉയർത്തിയത്.