grandmother-look

ലണ്ടൻ: വയസ് തൊണ്ണൂറ്റിമൂന്നായി. ദൈവനാമം ജപിച്ചിരിക്കേണ്ട പ്രായം. പക്ഷേ, കെന്റുക്കിലെ ഹെലൻ റൂത്ത് വാൻ വിങ്കിളിന് ഇൗ പ്രായമൊന്നും പ്രശ്നമേഅല്ല. അമ്മൂമ്മയോട് കൂട്ടുകൂടാൻ ലോകത്തെ അതിപ്രശസ്തർപോലും ക്യൂ നിൽക്കുകയാണ്. ഇൻസ്റ്റാഗ്രാമിൽ മൂന്ന് മില്യനാണ് അമ്മൂമ്മയുടെ ഫോളോവേഴ്‌സ്.ഹോളിവുഡ് താരങ്ങളും ഗായികമാരുമായ റിഹാനയും മിലി സൈറസും വരെ അക്കൂട്ടത്തിലുണ്ട്.

ന്യൂജെൻ വേഷങ്ങൾ ധരിച്ച നിൽക്കുന്ന ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റുചെയ്തതോടെയാണ് അമ്മൂമ്മയുടെ പ്രശസ്തി പിടിച്ചാൽ കിട്ടാതെയായത്. 2014 ലാണ് ആദ്യമായി ഫോട്ടോകൾ ഇട്ടുതുടങ്ങിയത്. ബാഡി വിങ്കിൾ എന്ന പേരിലായിരുന്നു അക്കൗണ്ട്. കൊച്ചുമകളുടെ മകൾ പകർത്തിയ ചിത്രമായിരുന്നു ആദ്യം പോസ്റ്റുചെയ്തത്. കട്ട് ഓഫ് ഷോർട്‌സും ടൈ ഡൈ ടീ ഷർട്ടുമിട്ട ആ ഫോട്ടോ കൊച്ചുമകളുടെ സഹായത്തോടെ ഇൻസ്റ്റാമഗ്രാമിൽ ഇട്ടു. കൂടെ കട്ട ന്യൂജെന്നായ ഒരു അടിക്കുറിപ്പും. ഫോട്ടോ വൈറലാവാൻ ഇതിനപ്പുറം എന്തുവേണം?

ആദ്യചിത്രം വൈറലായതോടെ ഹെലന്റെ അക്കൗണ്ടിൽ ചിത്രങ്ങളുടെ ഘോഷയാത്രയായിരുന്നു. ഒാരോ ചിത്രങ്ങളും ഒന്നിനൊന്ന് മികച്ചതാക്കാൻ ഹെലൻ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്യും. ഇൗ ചിത്രങ്ങൾ കാണാനാണ് ഫോളോവേ
ഴ്സ് ഇടിച്ചുകയറിയത്. ഹെലന്റെ രീതികൾ അനുകരിക്കാൻ പലർക്കുമാവുമെങ്കിലും അവരുടെ ആത്മവിശ്വാസത്തെയും ഉൗർജസ്വലതെയും അനുകരിക്കാൻ ആർക്കും കഴിയില്ലെന്നാണ് ഫോളോവേഴ്സിന്റെ അഭിപ്രായം.