sndp

ചിറയിൻകീഴ്:എസ്.എൻ.ഡി.പി യോഗം മുട്ടപ്പലം ശാഖവാർഷികാഘോഷവും കുടുംബ സംഗമവും എസ്.എൻ ട്രസ്റ്റ് ലൈഫ് മെമ്പർ ഡോ.ബി.സീരപാണി ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡന്റ് ആർ.തുളസീധരൻ അദ്ധ്യക്ഷത വഹിച്ചു.പ്രതിഭാസംമഗത്തിന്റെ ഭാഗമായി വിവിധ പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള പുരസ്കാരങ്ങളും ക്യാഷ് അവാർഡുകളും ചിറയിൻകീഴ് യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി വിതരണം ചെയ്തു. സംഘടനാ സന്ദേശം

എസ്.എൻ.ഡി.പി യോഗം കൗൺസിലർ ഡി.വിപിൻരാജും നിർദ്ധനർക്കൊരു കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി ശാഖയിൽ നിന്നും തിരഞ്ഞെടുത്ത 13 പേർക്കുള്ള തുടർ ചികിത്സാ ധനസഹായ വിതരണം യൂണിയൻ കൗൺസിലർ സി.കൃത്തിദാസും നിർവഹിച്ചു.യൂണിയൻ വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള,വനിതാ സംഘം കോ-ഓർഡിനേറ്റർ വക്കം രമണി,യോഗം ഡയറക്ടർ അഴൂർ ബിജു, കൗൺസിലർമാരായ ഡി.ചിത്രാംഗദൻ,ഉണ്ണികൃഷ്ണൻ ഗോപിക,ശാഖാ സെക്രട്ടറി സി.രാമചന്ദ്രൻ,വൈസ് പ്രസിഡന്റ് ദേവകുമാർ, വനിതാ സംഘം ഭാരവാഹികളായ സലിത, ലതികാ പ്രകാശ് എന്നിവർ സംസാരിച്ചു.