raju

കല്ലമ്പലം: ജോലിക്കിടെ കൂലിപ്പണിക്കാരൻ കുഴഞ്ഞു വീണ് മരിച്ചു. നാവായിക്കുളം ഡീസന്റ്മുക്ക് കുന്നുവിള വീട്ടിൽ ചെല്ലപ്പന്റെയും വിലാസിനിയുടെയും മകൻ രാജു (43) ആണ് മരിച്ചത്. അവിവാഹിതനാണ്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് 2 മണിയോടെ പ്രദേശത്തെ ഒരുവീട്ടിൽ ജോലി ചെയ്യവേ ദേഹാസ്വാസ്ഥ്യം അനുഭപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. . സഹോദരങ്ങൾ: ഗീത, ബൈജു.

ചിത്രം: രാജു