പൂവച്ചൽ: പൂവച്ചൽ ഗവ യു.പി സ്‌കൂളിൽ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ അക്കാഡമിക മികവുകൾ പൊതു സമൂഹത്തിലെത്തിക്കുന്നതിനായി കൊണ്ണിയുർ, കാപ്പിക്കാട്, ആലമുക്ക്, ഓണംകോട്, മിനിനഗർ, പന്നിയോട്, കുഴയ്ക്കാട് എന്നിവിടങ്ങളിൽ കോർണർ പി.ടി.എ സംഘടിപ്പിച്ചു. ഓരോ കേന്ദ്രത്തിലും അദ്ധ്യാപകർ, പി.ടി.എ, എം.പി.ടി.എ, എസ്.എം.സി അംഗങ്ങൾ എന്നിവരടങ്ങുന്ന സംഘം എത്തുകയും പഠനപ്രവർത്തനങ്ങളു‍ടെ ഭാഗമായി തയ്യാറാക്കിയ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ഓരോ കേന്ദ്രത്തിലും അതത് വാർഡ് മെമ്പർമാർ കോർണർ പി.ടി.എ ഉദ്ഘാടനം ചെയ്‌തു. പി.ടി.എ പ്രസിഡന്റ് ജി.ഒ. ഷാജി, എസ്.എം.സി ചെയർമാൻ നാസറുദീൻ, എം.പി.ടി.എ ചെയർപേഴ്സൺ പ്രവീണ, കൺവീനർമാരായ ഷീജ, അശ്വതി, അസീഫ്, കുമാരി സിന്ധു, ജാസ്‌മിൻ, ജയശ്രീ, ദിവ്യ എന്നിവർ നേതൃത്വം നൽകി.