മലയിൻകീഴ്: കേരളാ സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ വിളപ്പിൽ ഏരിയ സമ്മേളനം സംസ്ഥാന ജോയിന്റെ സെക്രട്ടറി രതീന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ വിളപ്പിൽ ഏരിയ കമ്മിറ്റി പ്രസിഡന്റ് എഫ്. ബാബുവിന്റെ അദ്ധ്യക്ഷതയിൽ വിളപ്പിൽശാല രോഹിണി ആഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി ശശാങ്കൻ, ജില്ലാ വൈസ് പ്രസിഡന്റ് പുത്തൻകട വിജയൻ, എ. അസീസ്, ആർ.ബി. ബിജുദാസ്, നാരായണൻനായർ, മച്ചേൽ അരുൺ, ഓമന, സുൽഫിക്കർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എഫ്. ബിജു (പ്രസിഡന്റ്),എ. അസീസ് (സെക്രട്ടറി), ആ.ബി. ബിദുദാസ്, നാരായണൻനായർ, ഓമന, സുൾഫിക്കർ(വൈസ് പ്രസിഡന്റുമാർ), മധു പെരുകാവ്, തിരുമല ശ്രീകുമാർ, മച്ചേൽ അരുൺ(ജോയിന്റ് സെക്രട്ടറിമാർ) എന്നിവരുൾപ്പെടെ 11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും 35 അംഗ കമ്മിറ്റി അംഗങ്ങളെയും സമ്മേളനം തിരഞ്ഞെടുത്തു.