വിതുര: തൊളിക്കോട് മലയടി ശാസ്താംപാറ ശ്രീധർമ്മ ശാസ്താക്ഷേത്രത്തിലെ പ്രതിഷ്ഠാവാർഷികവും ഉതൃട്ടാതി മഹോത്സവവും സമാപിച്ചു. ഭക്തിയുടെ നിറവിൽ നടന്ന സമൂഹപൊങ്കാലയിൽ വിതുര, തൊളിക്കോട്, ആര്യനാട്,ഉഴമലയ്ക്കൽ, ആനാട് പഞ്ചായത്തുകളിൽ നിന്നുള്ള നൂറുകണക്കിന് ഭക്തർ പങ്കെടുത്തു. ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് ബിജുകുമാർ സെക്രട്ടറി രഹിൻ എന്നിവർ നേതൃത്വം നൽകി. സമാപനദിവസം ക്ഷേത്ര പൂജകൾക്കും, വിശേഷാൽപൂജകൾക്കും പുറമേ പ്രതിഷ്ഠാവാർഷിക കലശപൂജ, അഷ്ടാഭിഷേകം, കലശാഭിഷേകം, അന്നദാനം. വൈകിട്ട് ഘോഷയാത്ര, താലപ്പൊലി, ഉരുൾ, പിടിപ്പണംവാരൽ, തുലാഭാരം, ഗുരുപൂജ, ഗണപതിപൂജ, യോഗീശ്വരപൂജ, ആയിരവില്ലിപൂജ, ശാസ്താപൂജ, നാഗർപൂജ ഭഗവതിസേവ, പുഷ്പാഭിഷേകം എന്നിവ ഉണ്ടായിരുന്നു.