ukl

ഉഴമലയ്ക്കൽ:കേരളത്തിലെ പൊതുവിദ്യാഭ്യാസ യജ്ഞം ഇന്ത്യയ്ക്ക് മാതൃകയെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി.ഉഴമലയ്ക്കൽ പുതുക്കുളങ്ങര ഗവ.എൽ.പി സ്‌കൂളിൽ നിർമ്മിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.കെ.എസ്.ശബരീനാഥൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.റഹീം, ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂൾ മാനേജർ ഉഴമലയ്ക്കൽ വേണുഗോപാൽ,എൻ.ഷൗക്കത്തലി,ജില്ലാ പഞ്ചായത്തംഗം വി.വിജുമോഹൻ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.ബി.സുജാത,ബ്ലോക്ക് പഞ്ചായത്തംഗം സജീന കാസിം,ഗ്രാമ പഞ്ചയത്തംഗങ്ങളായ കെ.ജയകുമാർ,എസ്.സുനിൽ കുമാർ,ആർ.സുജാത, എ.ഒസൻകുഞ്ഞ്,പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജം ജില്ലാ കോഓർഡിനേറ്റർ എസ്.ജവാദ്,നെടുമങ്ങാട് എ.ഇ.ഒ എം.രാജ്കുമാർ, എസ്.മനോഹരൻ, കെ.ആർ.അനിൽ കുമാർ, ഉഴമലയ്ക്കൽ ബാബു, ബി.പി.ഒ കെ.സനൽകുമാർ, ഹെഡ്മിസ്ട്രസ് വി.ആർ.ഓമന,പി.ഡബ്ലിയു.ഡി. അസിസ്റ്റന്റ് എൻജിനീയർ അജിത് കുമാർ,പി.ടി.പ്രസിഡന്റ് ഇ.ജയരാജ് എന്നിവർ സംസാരിച്ചു.