പാറശാല: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ 29-മത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പാറശാലയിൽ പതാകദിനാചരണവും പൊതുയോഗവും സംഘടിപ്പിച്ചു. പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നടന്ന പൊതുയോഗം ജില്ലാ വൈസ് പ്രസിഡന്റ് സുജു മേരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ. ഷിബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗം സി.ടി. വിജയൻ, എം.വി. ശ്രീകല, സബ്ജില്ലാ സെക്രട്ടറി ആർ.എസ്. രഞ്ചു, ഡി.എസ്. സനു എന്നിവർ സംസാരിച്ചു. മതനിരപേക്ഷത ജനകീയ വിദ്യാഭ്യാസം ബദലാകുന്ന കേരളം എന്ന മുദ്രാവാക്യവുമായി ഫെബ്രുവരി 7 മുതൽ 10 വരെ ആലപ്പുഴയിലാണ് സമ്മേളനം. ഉപജില്ലയിലെ 71 വിദ്യാലയങ്ങളിലും പതാക ഉയർത്തി. വിവിധ യൂണിറ്റുകളിൽ ജില്ലാ സെക്രട്ടറി എം.എസ്. പ്രശാന്ത്, എസ്. ജയചന്ദ്രൻ, പി. അനിൽകുമാർ, കെ.ആർ. ആശാറാണി, എ. സുനിൽ കുമാർ, ജി. ശ്രീകുമാരൻ, എസ്.എസ്. ബിജു, കെ. നന്ദിനി എന്നിവർ നേതൃത്വം നൽകി.