നെടുമങ്ങാട് : കരകുളം പൊയ്പ്പാറ ശ്രീചാമുണ്ഡിദേവി ക്ഷേത്രത്തിൽ രോഹിണി മഹോത്സവം 4,5 തീയതികളിൽ നടക്കും.ശബരിമല മുൻ മേൽശാന്തി ബ്രഹ്മശ്രീ തെക്കേടത്തുമന നാരായണൻ വിഷ്ണു നമ്പൂതിരി മുഖ്യ കാർമ്മികനാവും.4 ന് രാവിലെ 5.30 ന് ഗണപതിഹോമം,6.30 ന് കലശപൂജ,12 ന് സമൂഹസദ്യ,വൈകിട്ട് 6.30 ന് ഭസ്മാഭിഷേകം,രാത്രി 7.30 ന് മാനസ ജപലഹരി നാമാർച്ചന.5 ന് രാവിലെ 5.30 ന് ഗണപതിഹോമം,8 ന് വില്ലടിച്ചുപാട്ട്,8.30 ന് സമൂഹപൊങ്കാല,10.15 ന് കുഞ്ഞൂണ്,തുലാഭാരം.വൈകിട്ട് 5.15 ന് ഉരുൾ,5.30 ന് ശിങ്കാരിമേളം,രാത്രി 8 ന് കുത്തിയോട്ടം,താലപ്പൊലി ഘോഷയാത്ര,9.30 ന് സായാഹ്നഭക്ഷണം,10.30 ന് മേലാങ്കോട്ടമ്മമാർക്ക് പൂപ്പട,മഞ്ഞനീരാട്ടം.