തിരുവനന്തപുരം: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ കരുംകുളം യൂണിറ്റിന്റെ 28-ാം വാർഷിക സമ്മേളനം പുതിയതുറ ജെ.എസ്.എ.സി ലൈബ്രറി ഹാളിൽ നടന്നു. കെ.എസ്.എസ്.പി.യു ജില്ലാ ജോയിന്റ് സെക്രട്ടറി കെ. ബാബു രാജേന്ദ്രപ്രസാദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് സെക്രട്ടറി എം. രത്‌നാകരൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാകമ്മിറ്റി അംഗം ടി. രാജമ്മ, ബ്ളോക്ക് വൈസ് പ്രസിഡന്റ് എം. രാജേന്ദ്രൻ, ജോയിന്റ് സെക്രട്ടറി വി. പ്രഭാകര പണിക്കർ എന്നിവർ പങ്കെടുത്തു.

പുതിയ ഭരണസമിതി ഭാരവാഹികളായി എസ്. മൈതീൻകണ്ണ് (പ്രസിഡന്റ്), ജൂസ ജേക്കബ് (സെക്രട്ടറി), എ. പുരുഷോത്തമൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.