ചിറയിൻകീഴ്:പെരുങ്ങുഴി ഓലിക്കവിളാകം ശ്രീദുർഗാ പരമേശ്വരി ക്ഷേത്രത്തിലെ പതിമൂന്നാം പ്രതിഷ്ഠാ വാർഷികവും മകര രോഹിണി മഹോത്സവവും അഷ്ടബന്ധകലശവും ഇന്ന് ആരംഭിച്ച് 5ന് സമാപിക്കും. ക്ഷേത്രത്തിലെ പതിവ് പൂജകൾക്ക് പുറമെ ഇന്ന് രാവിലെ 6.30ന് ഗണപതിഹോമം,ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകിട്ട് 5.30ന് സുദർശന ഹവനം, ശാക്തേയപൂജ,രാത്രി 7.30ന് വിളക്കും അത്താഴപൂജയും, 3ന് രാവിലെ 6.30ന് ഗണപതിഹോമം, 7ന് വിദ്യാരാജാ ഗോപാലം, 7.30ന് മഹാമൃത്യുഞ്ജയഹോമം, പരിവാര കലശം, ഉച്ചയ്ക്ക് 12ന് അന്നദാനം,വൈകിട്ട് 6ന് പുഷ്പാഭിഷേകം, രാത്രി 8.30ന് വിശേഷാൽ പൂജ, 4ന് രാവിലെ 6.15ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 7.30ന് ശ്രീമുരുകന് പഞ്ചാമൃതാഭിഷേകം, 9ന് കലശപൂജ,കലശാഭിഷേകം,9.30ന് സമൂഹ പൊങ്കാല, 10.30ന് നാഗരൂട്ട്, ഉച്ചയ്ക്ക് 12ന് സമൂഹസദ്യ,വൈകിട്ട് 4ന് വിവിധയിനം വാദ്യമേളങ്ങളുടെ അകമ്പടിയോടെ പെരുങ്ങുഴി ശ്രീരാജരാജേശ്വരി ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട് വലിയതോപ്പിൽ ശ്രീമഹാവിഷ്ണുക്ഷേത്രം,മണ്ണീർവിളാകം ശ്രീഭദ്രകാളി ക്ഷേത്രം, മുത്താരമ്മൻ ക്ഷേത്രം എന്നിവിടങ്ങളിലെത്തി കാവടി ഘോഷയാത്രയോടുകൂടി മുത്തുമാരിയമ്മൻ ക്ഷേത്രം,മേടയിൽ ഗുരുമന്ദിരം,ആറാട്ടുറോഡുവഴി ക്ഷേത്രത്തിലെത്തിച്ചേരുന്ന താലപ്പൊലി ഘോഷയാത്ര, 6ന് കാവടി ഘോഷയാത്ര, തുടർന്ന് പഞ്ചവിംശതി കലശപൂജകൾ, അധിവാസഹോമം,കലശാധിവാസം,രാത്രി 7.30ന് കാവടി ഘോഷയാത്ര സമാപനം,അഭിഷേകങ്ങൾ,5ന് രാവിലെ 6.30ന് മഹാഗണപതിഹോമം തുടർന്ന് 8ന് മഹാഗണപതി, സുബ്രഹ്മണ്യൻ,ശ്രീദുർഗാ പരമേശ്വരി എന്നിവർക്ക് അഷ്ടബന്ധലേപനം, കലശാഭിഷേകം, അലങ്കാര പൂജ, ദീപാരാധന എന്നിവ നടക്കും.