കല്ലമ്പലം: പള്ളിക്കൽ പഞ്ചായത്തിൽ കഴിഞ്ഞ ദിവസം രാത്രി 11 മുതൽ 12 വരെ രാത്രി നടത്തം സംഘടിപ്പിച്ചു. കാട്ടുപുതുശ്ശേരി, ഊന്നൻകല്ല്, സൊസൈറ്റി ജംഗ്ഷൻ, മോളി ചന്ത, ഗുരുമന്ദിരം ജംഗ്ഷൻ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ആരംഭിച്ച നടത്തം പള്ളിക്കൽ പഞ്ചായത്ത് ഒാഫീസിന് മുന്നിൽ സമാപിച്ചു. തുടർന്ന് മെഴുകുതിരി തെളിച്ച് പ്രതിജ്ഞയെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ഹസീന, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ടി.ബേബി സുധ, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ എസ്.പുഷ്പലത, പഞ്ചായത്തംഗങ്ങളായ പ്രസന്ന, ഷീജ,രേണുക, സി.ഡി.എസ് ചെയർപേഴ്സൺ ഷീബ, ഐ.സി.ഡി.എസ് സൂപ്പർവൈസർ എം.എസ്. സിജി എന്നിവർ നേതൃത്വം നൽകി.