shaji

കല്ലമ്പലം: കുളക്കടവിൽവച്ച് സ്ത്രീയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ.കോവൂർ ഇടപ്പുര വീട്ടിൽ കളത്തിപൊയ്ക അമ്പാടി ഹൗസിൽ ഷാജി (31) ആണ് അറസ്റ്റിലായത്.ചെമ്മരുതി കുംഭക്കാട് പാലത്തിന് സമീപമുള്ള കുളിക്കടവിൽവച്ച് സ്ത്രീയെ അപമാനിച്ചതിനെതുടർന്ന് ഇയാളെ നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിൽ ഏല്പിക്കുകയായിരുന്നു.കല്ലമ്പലം പൊലീസ് ഇൻസ്പെക്ടർ ഫിറോസിന്റെ നിർദ്ദേശാനുസരണം സബ് ഇൻസ്പെക്ടർ നിജാമും സംഘവുമാണ് പ്രതിയെ അറസ്റ്റു ചെയതത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്തു.