1. വജ്രം ഉത്‌പാദിപ്പിക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം?
മദ്ധ്യപ്രദേശ്
2. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 50-ാം വാർഷികത്തിൽ ആരംഭിച്ചത് എത്രാമത്തെ പഞ്ചവത്സര പദ്ധതിയാണ്?
ഒൻപതാം പദ്ധതി
3. ഇന്ത്യൻ ദേശീയ പതാകയുടെ ശില്പി?
പിംഗാലി വെങ്കയ്യ
4. ഇന്ത്യയുടെ ദേശീയ പൈതൃക മൃഗം?
ആന
5. ഏറ്റവും കൂടുതൽ കാപ്പി ഉത്‌പാദിപ്പിക്കുന്ന സംസ്ഥാനം?
കർണാടക
6. ഇന്ത്യയിൽ ജനസംഖ്യാ കണക്കെടുപ്പ് നടത്തുന്നത് എത്ര വർഷത്തിലൊരിക്കലാണ്?
10 വർഷം
7. ഇന്ത്യയിൽ നിന്ന് വിക്ഷേപിക്കപ്പെട്ട ആദ്യത്തെ കൃത്രിമോപഗ്രഹം?
രോഹിണി
8. ഇന്ത്യയിൽ സംസ്ഥാന മുഖ്യമന്ത്രി പദം വഹിച്ച ആദ്യത്തെ വനിത?
സുചേത കൃപലാനി
9. ഗുജറാത്തിന്റെ ഏത് മുൻ മുഖ്യമന്ത്രിയാണ് 'പഞ്ചായത്തീരാജിന്റെ ശില്പി" എന്നറിയപ്പെടുന്നത്?
ബൽവന്ത് റായി മേത്ത
10. ഇന്ത്യൻ രൂപയുടെ ഔദ്യോഗിക ചിഹ്നം രൂപകല്പന ചെയ്തത്?
ഡി. ഉദയകുമാർ
11. താഷ്‌കെന്റ് കരാറിൽ ഒപ്പുവച്ച ഇന്ത്യൻ പ്രധാനമന്ത്രി?
ലാൽബഹദൂർ ശാസ്ത്രി
12. കൃഷിക്കും ഗ്രാമവികസനത്തിനുമുള്ള ഇന്ത്യയിലെ ദേശീയ ബാങ്കേത്?
നബാർഡ്
13. ഇന്ത്യയിൽ 29-ാമതായി രൂപംകൊണ്ട സംസ്ഥാനം?
തെലങ്കാന
14. യുദ്ധടാങ്കുകൾ നിർമ്മിക്കുന്ന ആവടി ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ്?
തമിഴ്‌നാട്
15. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള പർവത നിരയേത്?
ആരവല്ലി
16. ഏറ്റവുമധികം രാജ്യങ്ങളുമായി അതിർത്തിയുള്ള ഇന്ത്യയിലെ സംസ്ഥാനം?
ജമ്മുകാശ്മീർ
17. ഹിമാലയത്തിന് തെക്കായി ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയേത്?
ആനമുടി
18. എവറസ്റ്റ്, കാഞ്ചൻജംഗ, നംഗപർവതം, നന്ദാദേവി മുതലായ കൊടുമുടികൾ സ്ഥിതിചെയ്യുന്നത് ഏത് ഹിമാലയൻ നിരയിലാണ്?
ഹിമാദ്രി
19. 1977 മാർച്ച് 21ന് ദേശീയ അടിയന്തരാവസ്ഥ പിൻവലിച്ച രാഷ്ട്രപതി (ആക്ടിംഗ്) ആരാണ്?
ബി.ഡി. ജട്ടി
20. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഏക രാഷ്ട്രപതി?
നീലം സഞ്ജീവറെഡ്ഡി.