കാട്ടാക്കട: മൈലോട്ടുമൂഴി ജനതാ ഗ്രന്ഥശാലയുടെ ബാലവിഭാഗമായ ജനതാബാലവേദിയുടെ ആഭിമുഖ്യത്തിൽ 'കളിക്കൂട്ടം' കുട്ടികളുടെ സർഗാത്മക പരിശീലന പരിപാടി ഇന്ന് വൈകിട്ട് 4ന് ഗ്രന്ഥശാല ഉപദേശകസമിതി കൺവീനർ ടി.എസ്.സതികുമാർ ഉദ്ഘാടനം ചെയ്യും.എസ്.നാരായണൻകുട്ടി,പ്രസാദ്.എസ് എന്നിവർ വര പരിശീലനത്തിന് നേതൃത്വം നൽകും.കവി സെയ്ദ് സബർമതി കുട്ടികളുമായി സംവദിക്കും.