കാട്ടാക്കട:ഒറശേഖരമംഗലം ചേനാട് യോഗീശ്വര ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷിക ഉത്സവം തുടങ്ങി.4ന് ഉത്സവം സമാപിക്കും.ഇന്ന് രാവിലെ 6.45ന് ഉദയാസ്തമന പൂജ.രാത്രി 7ന് അഷ്ടലക്ഷ്മീപൂജ.9ന് കലാപരിപാടികൾ.3ന്(തിങ്കൾ)വൈകിട്ട് 6.30ന് മഹാത്രിപുര സുന്ദരിപൂജ.രാത്രി8ന് ഗാനമേള.സമാപന ദിവസമായ 4ന് രാവിലെ 9ന് പൊങ്കാല.10.30ന് കലശപൂജ.വൈകിട്ട് 6.30ന് തമ്പുരാന് വിശേഷാൽ പൂജ എന്നിവ നടക്കും.