വെള്ളനാട്:കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ വെള്ളനാട് യൂണിറ്റ് വാർഷികം ജില്ലാ കമ്മിറ്റിയംഗം വിജയ്സിംഗ് ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ടി.ചന്ദ്രചൂഡൻ നായർ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ കമ്മിറ്റിയംഗം ജി.വേലപ്പൻ നായർ,വെള്ളനാട് ബ്ലോക്ക് പ്രസിഡന്റ് വി.രാമചന്ദ്രൻ നായർ,കൊച്ചുനാരായണപിള്ള,എ.സോളമൻ,ബി.പരമേശ്വരൻ നായർ എന്നിവർ സംസാരിച്ചു.ചടങ്ങിൽ വച്ച് മുതിർന്ന പെൻഷൻകാരെ ആദരിച്ചു.ഭാരവാഹികളായി ടി.ചന്ദ്രചൂഡൻ നായർ(പ്രസിഡന്റ്),പരമേശ്വരൻ നായർ(സെക്രട്ടറി),ബി.കെ.അജയകുമാർ(ട്രഷറർ)എന്നിവരെ തിരഞ്ഞെടുത്തു.