തിരുവനന്തപുരം: അരുവിപ്പുറം ശിവപ്രതിഷ്ഠയുടെ 132-ാമത് വാർഷികവും മഹാശിവരാത്രി ആഘോഷവും 12ന് കൊടിയേറി 22-ന് ആറാട്ടോടെ സമാപിക്കുമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, അരുവിപ്പുറം പ്രചാരസഭ കോ-ഓർഡിനേറ്റർ വണ്ടന്നൂർ സന്തോഷ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
12-ന് വൈകിട്ട് ഏഴിന് പ്രതിഷ്ഠാ വാർഷികം കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്യും. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വിശിഷ്ടാതിഥിയായിരിക്കും. മന്ത്രിമാരായ ടി.പി. രാമകൃഷ്ണൻ, കെ.ടി. ജലീൽ, കെ.രാജു, എ.പി. അനിൽകുമാർ എം.എൽ.എ എന്നിവർ മുഖ്യാതിഥികളായിരിക്കും. എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി മുഖ്യപ്രഭാഷണം നടത്തും. സാമൂഹിക നീതി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ഡോ. ബിജു പ്രഭാകർ, സംസ്ഥാന തുറമുഖ ഉൾനാടൻ ജല ഗതാഗത കോർപറേഷൻ എം.ഡി എൻ. പ്രശാന്ത്, ഡോ. ബബിത മെറീന ജെസ്റ്റിൻ, ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, സ്വാമി വിശാലാനന്ദ എന്നിവർ പങ്കെടുക്കും.
14ന് ഏഴിന് നടക്കുന്ന സമ്മേളനം മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അദ്ധ്യക്ഷനാകും. എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.ആൻസലൻ, നഗരസഭ ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ, ടി.പി.ശ്രീനിവാസൻ, എസ്.എൻ.ഡി.പി നേമം യൂണിയൻ സെക്രട്ടറി മേലാങ്കോട് സുധാകരൻ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും.
19ന് നടക്കുന്ന സമ്മേളനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. മന്ത്രി കടകംപള്ളി സരേന്ദ്രൻ, കെ.സി.വേണുഗോപാൽ എന്നിവർ മുഖ്യാതിഥികളായിരിക്കും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അദ്ധ്യക്ഷത വഹിക്കും. അടൂർ പ്രകാശ് എം.പി വിശിഷ്ടാതിഥിയായിരിക്കും. സി.കെ.ഹരീന്ദ്രൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും.
വണ്ടന്നൂർ സന്തോഷ് ആശംസയർപ്പിക്കും. വൈകിട്ട് നടക്കുന്ന അരുവിപ്പുറം സെൻട്രൽ സ്‌കൂൾ വാർഷികം സ്വാമി സാന്ദ്രാനന്ദ ഉദ്ഘാടനം ചെയ്യും. 21-ന് മഹാശിവരാത്രി ദിനത്തിൽ രാവിലെ 11ന് പരിസ്ഥിതി സമ്മേളനം
മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ ഉദ്ഘാടനം ചെയ്യും. മന്ത്രി എം.എം.മണി അദ്ധ്യക്ഷനായിരിക്കും. എം.എൽ.എ മാരായ യു.പ്രതിഭ, വി.കെ.പ്രശാന്ത്, ഐ.ബി.സതീഷ്, കയർ കോർപറേഷൻ ചെയർമാൻ ടി.കെ.ദേവകുമാർ എന്നിവർ മുഖ്യാതിഥിതികളായിരിക്കും. ഡോ.സജിൻകുമാർ .കെ.എസ്, പ്രൊഫ. എം.എ.സിദ്ദിഖ്, എസ്.എൻ.ഡി.പി കോവളം യൂണിയൻ പ്രസിഡന്റ് ടി.എൻ.സരേഷ് എന്നിവർ ആശംസകൾ അർപ്പിക്കും. വൈകിട്ട് 6.30 ന് ആരംഭിക്കുന്ന മഹാശിവരാത്രി സമ്മേളനം മന്ത്രി ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്യും. ഉമ്മൻ ചാണ്ടി അദ്ധ്യക്ഷനായിരിക്കും. സ്വാമി വിശുദ്ധാനന്ദ ശിവരാത്രി സന്ദേശം നൽകും. ജസ്റ്റിസ് അലക്സാണ്ടർ തോമസ് മുഖ്യാതിഥിയായിരിക്കും. എം.പി.മാരായ ശശി തരൂർ, രാജ്‌മോഹൻ ഉണ്ണിത്താൻ എന്നിവർ വിശിഷ്ടാതിഥികളും, കെ.ബാബു, കെ.ജി. ബാബുരാജ് എന്നിവർ മുഖ്യപ്രഭാഷണവും നടത്തും. സംസ്ഥാന
ഡോ.കെ.രവിരാമൻ,ഡോ.ബി.അശോക്, കണ്ണൂർ ജില്ലാ കളക്റ്റർ ടി.വി.സുഭാഷ്, തിരുവനന്തപുരം എ.ഡി.എം
വി.ആർ.വിനോദ്, എസ്.എൻ.ഡി.പി നെയ്യാറ്റിൻകര യൂണിയൻ സെക്രട്ടറി ആവണി ശ്രീകണ്ഠൻ എന്നിവർ സംസാരിക്കും.
ഗിന്നസ് റെക്കാഡിലിടം നേടിയ കുണ്ഠലിനി പാട്ട് നൃത്താവിഷ്‌കാരം ചിട്ടപ്പെടുത്തിയ കലാമണ്ഡലം ഡോ. ധനുഷ സന്യാലിനെയും, കൗമുദി ടി.വിയുടെ മഹാഗുരു പരമ്പരയിലൂടെ ശ്രദ്ധേയനായ ജയൻ ദാസിനെയും ആദരിക്കും. രാത്രി 1 മണി മുതൽ 1008 കുടം ജലം എടുത്ത് ശിവലിംഗത്തിൽ അഭിഷേകം ആരംഭിക്കും. എല്ലാ ദിവസങ്ങളിലും അന്നദാനവും പ്രത്യേക പൂജകളും അരുവിപ്പുറം സെൻട്രൽ സ്‌കൂൾ വിദ്യാർത്ഥികളുടെ ഗുരുസ്മരണയും ഉണ്ടാകും. 22 ന് പുലർച്ചെ നാലിന് ആറാട്ട് എഴുന്നള്ളത്തോടെ ഉത്സവം സമാപിക്കും.