കടയ്ക്കാവൂർ :രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ഇന്ത്യ കീഴടങ്ങില്ല നമ്മൾ നിശബ്ദരാകില്ല എന്ന മുദ്രാവാക്യം ഉയർത്തി ഡി.വൈ.എഫ്.ഐ കടയ്ക്കാവൂർ മേഖല കമ്മിറ്റി മണനാക്ക് ജംഗ്ഷനിൽ സംഘടിപ്പിച്ച സെക്കുലർ അസംബ്ലി സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആർ. രാമു ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് സിദ്ദിഖ് അദ്ധ്യക്ഷനായി സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി അഫ്സൽ മുഹമ്മദ്, ഡി.വൈ.എഫ്.ഐ. ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം സുഹൈൽ,മേഖല ട്രഷറർ സന്തോഷ് എന്നിവർ സംസാരിച്ചു.മേഖല ജോയിന്റ് സെക്രട്ടറി സുഹൈദ് സ്വാഗതം പറഞ്ഞു.