കടയ്ക്കാവൂർ: കടയ്ക്കാവൂർ പഞ്ചായത്തിലെ 2020 -21 വാർഷിക പദ്ധതി തയ്യാറാക്കുന്നതിലേക്കായി പഞ്ചായത്ത് വിളിച്ചുകൂട്ടിയ വർക്കിംഗ് ഗ്രൂപ്പ് യോഗം പഞ്ചായത്തംഗം കടയ്ക്കാവൂർ കൃഷ്ണകുമാർ ബഹിഷ്കരിച്ചു. പഞ്ചായത്ത് ആസൂത്രണസമിതിയംഗങ്ങളെയും വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങളെയും രേഖാമൂലം അറിയിക്കാതെ ഭരണപക്ഷ പാർട്ടികാരെയും വഴിയാത്രക്കാരെയും വിളിച്ച് മിനിട്സിൽ ഒപ്പിടുവിച്ച് പ്രഹസനം കാണിക്കുന്നു എന്ന അക്ഷേപവും സർക്കാരിന്റെയും ജില്ലാ ആസൂത്രണസമിതിയുടെയും മാർഗ രേഖകൾക്ക് വിരുദ്ധമായാണ് പഞ്ചായത്ത് പ്രവർത്തിക്കുന്നതെന്നും കൃഷ്ണകുമാർ പറഞ്ഞു. മാർഗ്ഗ രേഖകൾക്ക് വിരുദ്ധമായി പ്രവർത്തിച്ചാൽ ശക്തമായ പ്രതിഷേധ നടപടിയിലേക്ക് പോകുമെന്നും പഞ്ചായത്തംഗം അഭിപ്രായപ്പെട്ടു.