കടയ്ക്കാവൂർ: മലയാള പ്രൊഫഷണൽ നാടക മേഖലയിൽ നൂറ് വർഷം തികഞ്ഞ കടയ്ക്കാവൂർ എസ്.എസ് നടനസഭയുടെ ഒരുവർഷം നിണ്ടുനിൽക്കുന്ന നൂറാം വാർഷിക പരിപാടികൾക്ക് സഹൃദയ കുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തുടക്കമായി . കടയ്ക്കാവൂർ എസ്.എൻ. വി എച്ച് എസ്.എസിൽ കേരള യൂണിവേഴ്സിറ്റി മുൻ ഡയറക്ടറും കോളേജ് ഡെവലപ്പ്മെന്റ് കൗൺസിലറുമായ ഡോ. എം. ജയപ്രകാശ് പരിപാടി ഉദ്ഘാടനം ചെയ്തു. മലയാള പ്രൊഫഷണൽ നാടകവും കടയ്ക്കാവൂർ കുഞ്ഞുകൃഷ്ണപണിക്കരും എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു. പ്രശസ്ത നാടക രചയിതാവ് ഉണ്ണി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഭാരത രത്ന മദർ തെരേസാ ഗാേൾഡ് മെഡൽ പുരസ്കാരം ലഭിച്ച കടയ്ക്കാവൂർ എസ്.എസ്. നടന സഭ ചെയർമാൻ ഡോ. ജയരാജിനെ ആദരിച്ചു . സഹൃദയ കൂട്ടായ്മ ചെയർമാൻ കടയ്ക്കാവൂർ അജയബോസ്, വർക്കിംഗ് ചെയർമാൻ പ്രമോദ് പയ്യന്നൂർ, ബി.ജെ.പി. സംസ്ഥാന കമ്മിറ്റിയംഗം വക്കം ജി.അജിത്ത് എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ വി.എൻ. സൈജുരാജ് സ്വാഗതവും വാർഡ്മെമ്പർ സുകുട്ടൻ നന്ദിയും പറഞ്ഞു.