കടയ്ക്കാവൂർ: നിലയ്ക്കാമുക്ക് ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ ഉത്രം മഹോത്സവം 6 ന് ആരംഭിച്ച് 12 ന് സമാപിക്കും 6 ന് രാവിലെ 5. 30 ന് അഷ്ടദ്രവ്യമഹാഗണപതിഹോമം,8.15 ന് ഇടുക്കി ജില്ലാ ജഡ്ജ് കെ.അനിൽകുമാർ ഭദ്രദീപം തെളിച്ച് ഉത്രം മഹോത്സവം ഭഗവാന് സമർപ്പിക്കും. 8 ന് ഗണപതിപുര പൊങ്കാല 11 ന് സമൂഹസദ്യ 7 ന് ദീപാരാധനയും വിളക്കും 7:30 ന് പുഷ്പാഭിഷേകം7ന് പതിവ് ചടങ്ങുകൾക്ക് ശേഷം 12 ന് സമൂഹസദ്യ രാത്രി 8 ന് ഗണപതിപ്പുര ക്രിയേഷൻസിന്റെ ആഭിമുഖ്യത്തിൽ ഷോർട്ട് ഫിലിം പ്രദർശനം 8 ന് ക്ഷേത്രചടങ്ങൾക്ക് പുറമെ 12 ന് സമൂഹസദ്യ 9 ന് രാവിലെ 10 ന് ആയില്യം ഉൗട്ട് 12ന് സമൂഹസദ്യ 10 ന് രാവിലെ 8 ന് മഹാമ്യത്യുഞ്ജയ ഹോമം 12 ന് സമൂഹസദ്യ രാത്രി 7.30 ന് മാടൻപൂജ 11 ന് രാവിലെ 10 ന് ഭക്തജനങ്ങളുടെ പങ്കാളിത്തത്തോടെ പൂരസദ്യ. 12 ന് രാവിലെ 5.30 ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം 6 ന് ഗജവീരൻെറ അകമ്പടിയോടുകൂടി പറയ്ക്കെഴുന്നള്ളത്ത്. ശർക്കര നാളികേര സമർപ്പണപൂജ .10 ന് ആനയൂട്ട് .12 തിരുനാൾസദ്യ .വൈകുന്നേരം 5 ന് കാഴ്ച ശീവേലി, രാത്രി 7 ന് അലങ്കാരദീപാരാധന 7.45 ന് വിളക്കിനെഴുന്നള്ളത്ത്. 9ന് മാടന് വട്ടിപടുക്ക.