ബാലരാമപുരം:ഗാന്ധിയൻ ബാലകേന്ദ്രങ്ങളുടെ ആഭിമുഖ്യത്തിൽ ഗാന്ധി സന്ദേശവുമായി നടത്തിയ ശാന്തിയാത്ര മന്ത്രി.ജി.സുധാകരൻ ഉദ്ഘാടനം ചെയ്തു.ഗാന്ധിയൻ ബാലകേന്ദ്രം പ്രസിഡന്റ് അഭിരാമി അദ്ധ്യക്ഷത വഹിച്ചു.മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അദ്ധ്യക്ഷത മുഖ്യപ്രഭാഷണം നടത്തി.പ്രമുഖ ഗാന്ധിയൻ ഡോ.എൻ.രാധാകൃഷ്ണൻ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.ശാന്തിയാത്രക്ക് ഗാന്ധിയൻ ബാലകേന്ദ്രം കേന്ദ്രരക്ഷാധികാരി ഡോ.എ.നീലലോഹിതദാസ് പതാക കൈമാറി.വൈ.തോമസ്,അഡ്വ.ഫിറോസ് ലാൽ, ഡോ.ഡി.റസൽരാജ്,എം.വി.സോമരാജൻ, വി.സുധാകരൻ,ഐശ്വര്യ ചന്ദ്രബാബു,വിജയകുമാരി ബാബു, ചൊവ്വര രാമചന്ദ്രൻ,കുറ്റിച്ചൽ ചന്ദ്രബാബു,നെല്ലിവിള അനിൽ,കോവളം രാജൻ,തച്ചൻകോട് വിജയൻ, ഡോ.ജയകുമാർ,വെള്ളറട എൻ ദാനം,തെന്നൂർക്കോണം ബാബു,ടി.ഡി.ശശികുമാർ, എൽ.ആർ.സുദർശനകുമാർ,അരുവിക്കര ബാബു,കേന്ദ്ര രക്ഷാധികാരി കൺവീനർ ജി.ബാലഗംഗാധരൻ നായർ സ്വാഗതവും മിത്രൻ സുമേഷ് നന്ദിയും പറഞ്ഞു.രക്തസാക്ഷിമണ്ഡപത്തിൽ പുഷ്പാർച്ചനയും നടന്നു. ഭദ്രാ സുമേഷ്,പി.ഐശ്വര്യ,എസ്.പ്രവീൺ,അക്ഷയ് കൃഷ്ണൻ,അഭിജിത്ത് ചന്ദ്രബാബു,ചന്ദന എസ്.മോഹൻ, ജോഷാനു,യാസിൻ മംഗലത്ത് തുടങ്ങിയവർ നേത്യത്വം നൽകി.