dd

നെയ്യാറ്റിൻകര: മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമം പരാജയപ്പെടുത്തണമെന്നും മതാതീത മാനവികത എന്ന ഭാരത സംസ്കാരം വളർത്താൻ കൂട്ടായ പരിശ്രമം വേണമെന്നും ഗാന്ധി മിത്ര മണ്ഡലം നെയ്യാറ്റിൻകരയിൽ സംഘടിപ്പിച്ച ഗാന്ധി സ്മൃതി സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് നെയ്യാറ്റിൻകര ലത്തീൻ രൂപത മെത്രാൻ ഡോ. വിൻസന്റ് സാമുവേൽ അഭിപ്രായപ്പെട്ടു. പാച്ചല്ലൂർ അബ്ദുൾ സലിം മൗലവി മുഖ്യ പ്രഭാഷണം നടത്തി. ബി. ജയചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ.കെ. ഷിബു, പ്രൊഫ. സി. ഗോപിനാഥ്, കാട്ടാക്കട അനിൽ, ബിനു മരുതത്തൂർ, എൻ.ആർ.സി. നായർ, ജോർജ് മാത്യൂസ്, കൊടങ്ങാവിള വിജയകുമാർ, മഞ്ചത്തല സുരേഷ്, തിരുപുറം സോമശേഖരൻ നായർ. തിരുമംഗലം സന്തോഷ്, നേത്ര സുനിൽ, ക്യാപ്പിറ്റൽ വിജയൻ. അമ്പലം രാജേഷ്, മണലൂർ ശിവ പ്രസാദ് എന്നിവർ സംസാരിച്ചു.