മലയിൻകീഴ്: പേയാട് മിണ്ണംകോട് ശ്രീഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക മഹോത്സവം 4 മുതൽ 7 വരെ നടക്കും. 4ന് രാവിലെ 10ന് പൊങ്കാല, ഉച്ചയ്ക്ക് 12.30ന് അന്നദാനം, വൈകിട്ട് 5.15ന് ലളിതാസഹസ്രനാമജപം, രാത്രി ആചാര്യവരണം, സ്ഥലശുദ്ധിപുണ്യാഹം, പ്രാസാദശുദ്ധി, അസ്ത്രകലശം, രക്ഷോഘ്നഹോമം, വാസ്തുഹോമം, വാസ്തുബലി, വാസ്തുപുണ്യാഹം. 5 ന് രാവിലെ 6.30ന് ബിംബശുദ്ധിക്രിയകൾ, പ്രേക്തഹോമവും ഹോമകലശാഭിഷേകവും,തത്വഹോമവും ഹോമകലശാഭിഷേകവും, രാത്രി 7ന് ഭഗവതിസേവ, കുണ്ഡശുദ്ധി, പ്രത്മോല്ലേഖനം. 6 ന് രാവിലെ7ന് ജലദ്രോണി, കുഭേശകർക്കരി, ശയ്യാപൂജ, നിദ്രാകലശപൂജ, സംഹാരതത്വഹോമം, മരപ്പാണി, ഹോമകലശാഭിഷേകം ,ജീവകലശപൂജ, ജീവോദ്വാസന. 6.30 മുതൽ ബിംബശുദ്ധി കലശാഭിഷേകം, ശയ്യയിൽ കിടത്തുന്ന ക്രിയ, അധിവാസഹോമം, ധ്വാനാധിവാസം, ബ്രഹ്മകലശപൂജ, പരികലശപൂജ, കലശാധിവാസം.7 ന് രാവിലെ 55.30ന് ശയ്യാവിടർത്തി ഉഷപൂജ, മരപ്പാണി, പ്രായശ്ചിത്തദാനങ്ങൾ, 9.10 ന് പുന:പ്രതിഷ്ഠ, കുംഭേശൻ നിദ്ര ജീവൻ, എന്നീ കലശാഭിഷേകങ്ങൾ, ആവാഹനാദി പരികലശാഭിഷേകവും ബ്രഹ്മകലശാഭിഷേകവും, സ്തൂപികാകലശാഭിഷേകം. ഉച്ചയ്ക്ക് 12.30 ന് അന്നദാനം, വൈകിട്ട് 5 ന് ദേവീഭാഗവത പാരായണം, 7 ന് സൂപ്പർ മാജിക് ഷോ, രാത്രി 8 ന് സംഗീതസന്ധ്യ.